Friday, July 2, 2010

കസബ്

കസബ്
നിന്റെ കണ്ഡങ്ങളിൽക്കുരുക്കാൻ
കയറൊരുക്കെണ്ടതുണ്ടനിക്കു,
നീതിയുടെ നേർത്ത നാരുകൾകൂട്ടി
പിരിചെടുക്കെണ്ടതുണ്ടനിക്കു,
നിന്റെയവസാന ശ്വാസത്തിൽ,
നിന്റെ പിടചലുകളുടെയൂർജത്തിൽ
എന്നിൻഢ്യയുടെശ്വാസം നീട്ടേണ്ടതുണ്ടനിക്കു,
രക്തചെണ്ടു നീട്ടി നല്കിയേറെ പേർക്കുനീ
മരണത്തിൻ വീരചക്രം,
വിഷം നിർഛ ബേഗിൽ,
കറ പിട്ഛക്കുഴലിലിൽ,
രക്തംകൊണ്ടു കഴുകി നീമായ്ച
ജീവസ്വപ്നങ്ങൾക്ക്,
നിൻ രക്തം കൊണ്ടുബലിയിടേണ്ടതുണ്ടനിക്കു ,
തെരുവിലെ ചുവരിൽ,ശീലതുണ്ടിൽ ,
കതകിലെ മറവിൽ
ആറിയ അടുപ്പിൽ,വറ്റിയ കണ്ണിൽ,
നീരുനിറഛഗ്നി കെടുത്തണമെനിക്ക്,
ഒര അപേക്ഷ,
നിൻ കണ്ണുകൾ നീ ഇറുക്കിയട്ക്ക്,
എന്നമ്മയുടെ ഗുഹ്യം മറക്കണമെനിക്ക്,
പ്രജയെ ത്തിന്ന നരഭൊജി മലർത്തിയ
അരക്കെട്ടവിടെ മലർന്നുകിടപ്പുണ്ട്
അവളുടെ മാറും ,ഖുബ്ബതകർത്തവൻ കീറിവലിചു
മറക്കണമെനിക്കതും ,
ഞങ്ങളെ പോലെ കണ്ണടക്കുക നീയും
ക്ഷമിക്കുക......
കാരണം ഞാനുമൊരു ഇൻഡ്യൻ മുസ്ലിമാണു....

Thursday, July 1, 2010

ചിരി

തിരയിലൊരു ചിരിയടർന്നു..
തീരത്തിന്റെ ഗദ്ഗദ പോട്ടലോർത്ത്
പുനരാഗമനത്തിനായ്
തിരിചുപോമീതിരക്കറിയാം
തീരത്തുമീതിരയിലുമല്ലാതെ
തീരുന്ന തിരയുടെയീജീവിതം

Tuesday, June 15, 2010

കളിക്കൂട്ട്

ബാല്യത്തിൻ ഇടവഴികളിൽ...
മുളയിലകളുടെ മ്രുദു മർമരചിനുക്കം
ചിതറിയടർന്ന വളപൊട്ടുകളിൽ
ചിരിയുടെ ചിലങ്ക കിലുക്കം
ചിതം നിറയെ നിറക്കൂട്ടുകളുടെ വർണപ്പെരുക്കം
പതം പറഞ്ഞാറിത്തണുത്ത
പകലിനോടഅന്തിയുടെ കള്ളപിണക്കം
തൊടിയിൽ മാഞ്ജുവട്ടിൽ
ചിരട്ടയടുപ്പിൽ വെന്താറിയ കറിയിലയുറക്കം
ഇവിടെ ഈ മരുച്ചൂടിൽ
ഒർമകളുടെ ആന്ത്യയുറക്കം........

Monday, May 17, 2010

Thursday, June 18, 2009

കിനവിലേക്ക് ഉണരും മുംബ്..............

ജീവിതം ഓർമകളുടെ ഗതി കിട്ടാത്ത പ്രേതാലയമായി മാറുംബോൾ ,ഉറക്കത്തിലൂടെ കിനാവിന്റെ ഇന്നലകളിലേക്ക് മടങ്ങിയാൽ അവിടെ മയിൽ പീലികളെ പൊലെ വർണം വിതറുന്ന ഒരായിരം നിറകൂട്ടുകളുണ്ടാകും. യാന്ധ്രിക ജീവിതത്തിന്റെ വാർപ്പ് മാതൃകകളിൽ മനം മടുത്ത് പ്രവാസതിൽ നിന്നും ഓടിയകലുംബൊൾ നമുക്കു വേണ്ടി കത്തിരിപ്പുണ്ടാവും ഒരു കുടുന്ന തുംബ പൂവുമായി അസ്ത്തമിക്കാത്ത കിരണങ്ങളോട് കിന്നാരം പറയുന്ന നിലാവ്ന്റെ കുസ്ര്തികൾ .................
എല്ലാം മനസ്സിന്റെ ചതുരപലകയിൽ ഒതുക്കി തിരിചു പോരുംബോൾ അറിയാതെ നിറയുന്ന കണ്ണുകൾ......
ഇനിയും ഒരു മടക്കം എപ്പോൾ എന്റെ കിനാവിന്റെ തീരത്തേക്ക് .................